വീണ്ടും മീശപിരിച്ച് മോഹൻലാൽ, 'ആറാട്ട്' അടുത്ത 100 കോടി ചിത്രമെന്ന് ആരാധകർ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ജനുവരി 2021 (20:11 IST)
മോഹൻലാലിൻറെ ആറാട്ട് ഒരുങ്ങുകയാണ്. വീണ്ടും മീശ പിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഒരു ഗാനരംഗത്തിന് വേണ്ടി ലാൽ മീശ പിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഒരു ഇടവേളയ്ക്കു ശേഷം മോഹൻലാലിൻറെ അടിപൊളി ആക്ഷൻ രംഗങ്ങൾ കാണാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ വരിക്കാശ്ശേരിമനയും ചിത്രീകരിച്ചിരുന്നു. 12 ദിവസത്തോളം ഇവിടെ ചിത്രീകരണം ഉണ്ടായിരുന്നു.

നരസിംഹം, ആറാം തമ്പുരാന്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം വരിക്കാശ്ശേരി മനയിൽ ചിത്രീകരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം കൂടിയാണിത്. നിലവിൽ ഊട്ടിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനുശേഷം ടീം എറണാകുളത്ത് തിരിച്ചെത്തുകയും ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്യും.

നൂറുകോടി ക്ലബ്ബിൽ കയറുന്ന മോഹൻലാലിൻറെ മറ്റൊരു ചിത്രം കൂടി ആകും ആറാട്ട് എന്നാണ് ആരാധകരുടെ പ്രതീക്ഷ. നെടുമുടി വേണു, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, ജോണി ആന്റണി, രാഘവന്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. 20 കോടിയോളം ബജറ്റിലാണ് ഒരുങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :