അനുബന്ധ വാര്‍ത്തകള്‍
- 112.53 കോടി കടന്ന് ദൃശ്യം 2, കളക്ഷന്‍ റിപ്പോര്‍ട്ട്
- 104.66 കോടി നേടി ദൃശ്യം 2 ഹിന്ദി റീമേക്ക്,ഏഴാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്
- 96.04 കോടി നേടി ദൃശ്യം 2 ഹിന്ദി റീമേക്ക്,ആറാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്
- 100 കോടി തൊടാന്‍ ഇനി അധികം നാള് വേണ്ടി വരില്ല,'ദൃശ്യം2' ഹിന്ദി റീമേക്ക് കളക്ഷന്‍ റിപ്പോര്‍ട്ട്
- 100 ക്ലബ്ബിലേക്ക് അടുത്ത് ദൃശ്യം 2, ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്
207.80 കോടി,ദൃശ്യം 2 ഹിന്ദി വിജയക്കുതിപ്പ് തുടരുന്നു
ദൃശ്യം 2 ഹിന്ദി വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യത്തെ പത്ത് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയത് 207.80 കോടി ഗ്രോസ് ആണ്.
169.80 കോടി കളക്ഷനാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. ഓവര്‍സീസ് ഗ്രോസ് 37.80 കോടിയുമാണ്.17.32 കോടി രൂപയാണ് പ്രദര്‍ശനത്തിനെത്തി രണ്ടാമത്തെ ഞായറാഴ്ച ദൃശ്യം 2ന് ലഭിച്ചത്.
15.38 കോടി രൂപയാണ് ആദ്യദിനത്തെ കളക്ഷന്‍ എന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.