"ശരവണഭവൻ മുതലാളിയെ നാശത്തിലേക്ക് തള്ളിവിട്ട കൊലപാതകം, ജീവജ്യോതിയുടെ പോരാട്ടം", ജ്ഞാനവേലിൻ്റെ പുതിയ ചിത്രം ദോശ കിങ് ഒരുങ്ങുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ജൂലൈ 2022 (20:31 IST)
ജയ് ഭീം സംവിധായകൻ ടികെ ജ്ഞാവവേലിൻ്റെ പുതിയ ചിത്രം ഒരുങ്ങുന്നു. മുംബൈയിലാണ് പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനമുണ്ടായത്. ഹോട്ടൽ ശൃംഖലയുടെ മുതലാളിയായ ടി രാജഗോപാലിനെതിരെ ജീവജ്യോതി ശാന്തകുമാർ എന്ന സ്ത്രീ നടത്തിയ നിയമപോരാട്ടത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.

ശരവണഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥനായ ടി രാജഗോപാൽ തൻ്റെ മൂന്നാം ഭാര്യയായി തൻ്റെ ജീവനക്കാരൻ്റെ മകളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ ജീവജ്യോതി അതിന് മുൻപ് തന്നെ ശാന്തകുമാർ എന്നയാളെ വിവാഹം ചെയ്തിരുന്നു. ജീവജ്യോതിയെ സ്വന്തമാക്കാൻ ടി രാജഗോപാൽ ഇയാളെ കൊലചെയ്തതും ഭർത്താവിനെ കൊന്നയാളിനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ ടി രാജഗോപാലിനെതിരെ ജീവജ്യോതി നടത്തിയ നിയമപോരാട്ടവുമാണ് ചിത്രത്തിന് വിഷയമാകുന്നത്. ശരവണ ഭവൻ എന്ന ഹോട്ടൽ ശൃംഖലയുടെ ഉടമയുടെ പതനത്തിന് കാരണമായത് ഈ കേസ് ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :