അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ കാത്തിരിന്നു; ഡേറ്റ് കിട്ടാതെ വന്നതോടെ ഷെയ്ന് നിഗം ചിത്രം പ്രഖ്യാപിച്ച് പ്രിയദര്ശന്, ലാല്‍ ചിത്രം ഉടനില്ല !
- ഇത് മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രം ! ഷെയ്ന് നിഗത്തിന്റെ നായികയെ മനസ്സിലായോ ?'ഉല്ലാസം' ട്രെയിലര്‍
- അർജുൻ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്, ഐപിഎൽ ടീമിൽ താരം ഇടം നേടാത്തതിൽ പ്രതികരിച്ച് ഷെയ്ൻ ബോണ്ട്
- Ullasam Official Teaser:പ്രണവ് മോഹന്‍ലാലിനെ കൂട്ടുകാരന് ആക്കിയ കഥ അറിയോ ? 'ഉല്ലാസം' ടീസര്‍
- സിനിമ വിട്ടോ ? ആളുകളുടെ ചോദ്യം, എല്ലാത്തിനും മറുപടി നല്കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്
50k+ യൂട്യൂബ് വ്യൂസ്, ആദ്യമായി കോമഡി റോളില്‍ ഷെയ്ന്, പോലീസ് യൂണിഫോം അണിഞ്ഞ് വിനയ് ഫോര്‍ട്ടും, ടീസര്‍
ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ ജൂലായ് 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനൊടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമയില്‍ ഇന്ദുഗോപന് എന്ന കഥാപാത്രത്തെയാണ് ഷെയ്ന് അവതരിപ്പിക്കുന്നത്. എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. ഇപ്പോഴത്തെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
ടീസറിന് ലഭിച്ച മികച്ച പ്രതികരണത്തിന് നന്ദി അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് സംവിധായകന് ടി.കെ രാജീവ്കുമാര്‍. സിനിമയിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ടീസര്‍ എത്തിയത്.
ഷെയ്ന് നിഗം ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയാണ് ബര്‍മുഡ.സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.രമേശ് നാരയണന് ആണ് സംഗീതം ഒരുക്കുന്നത്.വിനായക് ശശികുമാറിന്റേതാണ് വരികള്‍.