നാല് വർഷത്തിന് ശേഷം ഒരു അനുരാഗ് ചിത്രം തിയേറ്ററുകളിലേക്ക്, ദൊബാര ട്രെയ്‌ലർ പുറത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ജൂലൈ 2022 (18:27 IST)
വ്യത്യസ്തമായ സിനിമകളിലൂടെ ബോളിവുഡിൽ തൻ്റേതായ ഇടം നേടിയിട്ടുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. ഗാങ്ങ്സ് ഓഫ് വസൈപൂർ, രമൺ രാഘവ് തുടങ്ങിയ ചിത്രങ്ങളിലൂടെ തൻ്റേതായ ആരാധകരെ സൃഷ്ടിച്ച അനുരാഗ് കശ്യപ് ഇപ്പോഴിതാ നാല് വർഷത്തിന് ശേഷം തൻ്റെയൊരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുകയാണ്.

എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തപ്സി പന്നുവാണ് നായിക. പവൈല്‍ ​ഗുലാത്തി, നാസര്‍, രാഹുല്‍ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ മിറാഷിൻ്റെ റീമേയ്ക്കായാണ് ചിത്രം ഒരുങ്ങുന്നത്.ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് 19ന് ചിത്രം തിയേറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :