അനുബന്ധ വാര്‍ത്തകള്‍
- 2020 മമ്മൂട്ടിയുടെ വർഷം; 4 സീനിയർ സംവിധായകർക്ക് ഡേറ്റ് നൽകി മെഗാസ്റ്റാർ
- ‘കാറിനകത്ത് കൊലക്കേസ് പ്രതിയാണുള്ളത്, കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടില്‍ ഒളിച്ച് താമസിപ്പിക്കണം’- മോഹൻലാലിന്റെ ആവശ്യം കേട്ട് ഞെട്ടി സത്യൻ അന്തിക്കാട്
- ബേബിമോളല്ല ഇനി 'ഹെലൻ'; വിനീത് ചിത്രത്തിൽ നായികയായി അന്ന ബെൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- മമ്മൂട്ടിക്ക് വേണ്ടി ഇക്ബാൽ കുറ്റിപ്പുറം കഥയെഴുതുന്നു, സംവിധാനം സത്യൻ അന്തിക്കാട് !
- 'മമ്മൂട്ടിയെ നായകനാക്കിയാല്‍ സംവിധായകന് മനസമാധാനം കിട്ടില്ല'; കാരണം പറഞ്ഞ് സത്യന് അന്തിക്കാട്
മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുകയാണ് അന്ന, ആത്മവിശ്വാസത്തോടെ പറന്നോളൂ: അന്ന ബെന്നിന് ആശംസയുമായി സത്യൻ അന്തിക്കാട്
മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത ‘ഹെലൻ’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കുമ്പളങ്ങി നൈറ്റ്സിനു ശേഷം അന്ന ബെൻ നായികയായ ചിത്രമാണ് ഹെലൻ. അച്ഛൻ - മകൾ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലർ വിഭാഗത്തിലാണ് പെടുന്നത്. അന്നയ്ക്ക് അഭിനന്ദിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് രംഗത്തെത്തി. സന്ത്യൻ അന്തിക്കാടിന്റെ വാക്കുകൾ:
ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.
'ഹെലൻ' എന്ന സിനിമ കണ്ടു. പടം തീർന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു.
അന്ന ബെൻ..
ബെന്നി പി നായരമ്പലത്തിന്റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. 'കുമ്പളങ്ങി നൈറ്റ്സ്' കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.
ഹെലനിൽ അഭിനയത്തിന്റെ പൂർണ്ണതയെന്താണെന്ന് അന്ന ബെൻ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങൾക്ക് !
ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുന്നു. ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും.