മമ്മൂട്ടിക്ക് വേണ്ടി ഇക്ബാൽ കുറ്റിപ്പുറം കഥയെഴുതുന്നു, സംവിധാനം സത്യൻ അന്തിക്കാട് !

Last Modified ഞായര്‍, 7 ജൂലൈ 2019 (15:52 IST)
അടുത്തിടെയാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യാനൊരുങ്ങുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ, ചിത്രഹ്തെ കുറിച്ചുൾല കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.

നിറം, അറബിക്കഥ, ഫോര്‍ ദ പീപ്പിള്‍, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിനായും തിരക്കഥയെഴുതുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

മുമ്പ് ഒരു ഇന്ത്യന്‍ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ചുരുക്കം ചില ചിത്രങ്ങൾക്ക് വേണ്ടി മാത്രമേ മമ്മൂട്ടിയും സത്യനും ഒന്നിച്ചിട്ടുള്ളു എന്നതും ശ്രദ്ധേയമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :