1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Threatening phone call against bhagyalakshmi

നടന്മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുനിച്ചു നിര്‍ത്തി ഇടിക്കും: ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

Threatening Phone
നടന്മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുനിച്ചു നിര്‍ത്തി ഇടിക്കുമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. തനിക്ക് ഭീഷണി ഫോണ്‍ സന്ദേശം എത്തിയതായി ഭാഗ്യലക്ഷ്മിയാണ് വെളിപ്പെടുത്തിയത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ പോവുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്ല്യുസിസിയെ അനുകൂലിച്ചാല്‍ അടിക്കുമെന്നും നടന്‍മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുനിച്ചു നിര്‍ത്തി ഇടിക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞു. 
 
വിളിച്ചയാള്‍ ആദ്യം സൗമ്യമായി ഭാഗ്യലക്ഷ്മി ആണോ എന്ന് ചോദിക്കുകയായിരുന്നു. പിന്നീടാണ് ഭീഷണി ആരംഭിച്ചത്. വിളിച്ചയാളിന് മറുപടി കൊടുത്തിട്ടുണ്ടെന്നും പിന്നീടയാള്‍ ഫോണ്‍ കട്ട് ചെയ്ത് പോവുകയായിരുന്നുവെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. ആദ്യമായിട്ടാണ് തനിക്ക് ഇത്തരം അനുഭവം ഉണ്ടായതെന്നും നമ്പര്‍ നോട്ട് ചെയ്ത് സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
അടുത്ത ലേഖനം
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം, വ്യാഴാഴ്ച മുതൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ