1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Accusations against jayasurya

ജയസൂര്യ പുറകില്‍ നിന്നും കെട്ടിപ്പിടിച്ച് ചുംബിച്ചെന്ന് നടി മിനു മുനീര്‍

Accusations against jayasurya
ജയസൂര്യ പുറകില്‍ നിന്നും കെട്ടിപ്പിടിച്ച് ചുംബിച്ചെന്ന് നടി മിനു മുനീര്‍. ആദ്യത്തെ ദുരനുഭവം 2008ലാണുണ്ടായതെന്നും ജയസൂര്യയുടെ ഭാഗത്ത് നിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായതെന്നും നടി പറഞ്ഞു. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ജയസൂര്യയില്‍ നിന്നും മോശം അനുഭവം ഉണ്ടായത് എന്നാണ് മിനു മാധ്യമങ്ങളോട് പറഞ്ഞത്.
 
സെക്രട്ടേറിയറ്റില്‍ ആയിരുന്നു ഷൂട്ടിംഗ്. റസ്റ്റ് റൂമില്‍ പോയിട്ട് വന്നപ്പോള്‍ ജയസൂര്യ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നുവെന്നും നടി പറഞ്ഞു.
അടുത്ത ലേഖനം
റിലീസ് ചെയ്ത് 7 വർഷമായി, അർജുൻ റെഡ്ഡിയുടെ ഫുൾ കട്ട് ഇറക്കണം, സംവിധായകനോട് വിജയ് ദേവരകൊണ്ട