1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suriya starrer kanguva release postponed

സൂര്യയ്ക്ക് രജനി പേടി, വമ്പൻ ബജറ്റിൽ വന്നിട്ടും വേട്ടയ്യനോട് മുട്ടാനില്ല, റിലീസ് തീയ്യതി നീട്ടി?

Kanguva, Vettaiyan
Kanguva, Vettaiyan
തെന്നിന്ത്യ സിനിമാലോകത്തെ ഞെട്ടിക്കുമെന്ന പ്രഖ്യാപനത്തോടെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനാവുന്ന കങ്കുവ. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഒക്ടോബർ 10ന് സിനിമ റിലീസാകുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അതേദിവസം രജനീകാന്ത് സിനിമയായ വേട്ടയ്യനും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സൂര്യ സിനിമയുടെ റിലീസ് വൈകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
വമ്പൻ ബജറ്റിൽ വലിയ ഹൈപ്പോടെയാണ് വരുന്നതെങ്കിലും രജനീകാന്ത് സിനിമയ്ക്കൊപ്പം ക്ലാഷ് വേണ്ട എന്നാണ് കങ്കുവ ടീമിൻ്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതോടെ ഈ വർഷം നവംബറിൽ ദീപാവലി റിലീസായാകും സിനിമ എത്തുക എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നല ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല.
 
 സ്റ്റുഡിയോ ഗ്രീനിൻ്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യുവി ക്രിയേഷൻസിൻ്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. 2 ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയിൽ ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്.
അടുത്ത ലേഖനം
നടന്മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുനിച്ചു നിര്‍ത്തി ഇടിക്കും: ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം