ബ്രേയ്ക്കപ്പായതിന് ശേഷം തമ്മിൽ കാണുന്നത് പോലും ബുദ്ധിമുട്ടായി, ബിപാഷയുമായുള്ള പ്രണയതകർച്ചയെ പറ്റി ഡിനോ മോറിയ
Dino morea- Bipasha
റാസിന്റെ സമയത്ത് ഞങ്ങള്‍ ബ്രേയ്ക്കപ്പായി ഞങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാനാണ് സത്യത്തില്‍ ബ്രേയ്ക്കപ്പ് ചെയ്യുന്നത്. അവള്‍ ആ തീരുമാനത്തില്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടി. സെറ്റില്‍ പരസ്പരം കാണുക എന്നത് അവള്‍ക്ക് പ്രയാസമായിരുന്നു. എന്നെ സംബന്ധിച്ച് ഏറെ ഇഷ്ടപ്പെടുന്ന ഒരാള്‍ കഷ്ടപ്പെടുന്നത് കാണുന്നതും പ്രയാസമായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് പേര്‍ക്കും ബന്ധം വേര്‍പിരിയുന്നതില്‍ സങ്കടമുണ്ടായിരുന്നു.
എന്നാല്‍ സമയം എല്ലാത്തിനെയും സുഖപ്പെടുത്തും. ഞങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മറികടന്ന് വീണ്ടും നല്ല സുഹൃത്തുക്കളായി മാറാന്‍ കഴിഞ്ഞു. പ്രണയതകര്‍ച്ചയുടെ സമയത്ത് പരസ്പരം ദേഷ്യമുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അതെല്ലാം മറക്കാന്‍ സാധിച്ചു. അതിനാല്‍ വീണ്ടും സുഹൃത്തുക്കളാകാന്‍ തീരുമാനിച്ചു. ഡിനോ മോറിയ പറഞ്ഞു.