അനുബന്ധ വാര്‍ത്തകള്‍
- ദിലീപിന്റെ ജന്മദിനം, സിനിമ താരങ്ങളുടെ ആശംസകള്‍ കാണാം
- ഹാപ്പി ബെര്‍ത്ത്ഡെ ദിലീപ്; ജനപ്രിയ നായകന്റെ പ്രായം അറിയുമോ?
- അച്ഛന്റെ തോളില്‍ ചാഞ്ഞ്, ദേവിയെ തൊഴുത് ദിലീപിന്റെ മകള്‍ മഹാലക്ഷ്മി, പുതിയ ചിത്രങ്ങള്‍
- അഭിനയിച്ചുകൊണ്ടിരിക്കവേ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു, ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു,ആദരസൂചകമായി ചിത്രീകരണം നിര്‍ത്തിവെച്ച് വോയിസ് ഓഫ് സത്യനാഥന്‍ ടീം
- ഒരു വീഡിയോ കോള്‍ വന്നു, മറുവശത്ത് മമ്മൂട്ടി, ജോജു ജോര്‍ജിന് ലഭിച്ച വലിയ പിറന്നാള്‍ സമ്മാനം
സൗഹൃദത്തിന്റെ 34 വര്‍ഷങ്ങള്‍, പ്രിയപ്പെട്ടവന് ജന്മദിനാശംസകളുമായി നാദിര്‍ഷാ
ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ദിലീപിനൊപ്പം നിന്ന സുഹൃത്താണ് നാദിര്‍ഷാ. ഇരുവരുടെയും സൗഹൃദത്തിന് 34 വര്‍ഷം പഴക്കമുണ്ട്. കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് ഒരു സഹോദരന്‍ കൂടിയാണ് ദിലീപ്.തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്ന് ദിലീപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവന് ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.
'ഇങ്ങനെ ചേര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയിട്ട് നീണ്ട 34 വര്‍ഷങ്ങള്‍. പ്രിയ സഹോദരന് ജന്മദിനാശംസകള്‍'- നാദിര്‍ഷാ കുറിച്ചു.
മിമിക്രി കലാവേദിയില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം.ദിലീപിന്റെ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി നാദിര്‍ഷയുടെ മകളാണ്.
ദിലീപ്- നാദിര്‍ഷ ടീമിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'.വയോധികന്റെ വേഷത്തിലാണ് നടന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. കേശുവായി ദിലീപ് വേഷമിടുമ്പോള്‍ ഉര്‍വശിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.