അച്ഛന്റെ തോളില്‍ ചാഞ്ഞ്, ദേവിയെ തൊഴുത് ദിലീപിന്റെ മകള്‍ മഹാലക്ഷ്മി, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (10:58 IST)

മലയാളികളുടെ പ്രിയതാരദമ്പതിമാരാണ് കാവ്യയും ദിലീപും. ഇരുവരുടെയും മകള്‍ മഹാലക്ഷ്മി ഇന്ന് സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരമാണ്. അപൂര്‍വമായി മാത്രമേ താര പുത്രിയുടെ ചിത്രങ്ങള്‍ പുറത്തു വരാറുള്ളൂ. ഈയടുത്തായിരുന്നു മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്.
ശ്രീശങ്കരന്റെ ദിവ്യസാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്ര നടയിലായിരുന്നു ചടങ്ങ് നടന്നത്. ചേച്ചി മീനാക്ഷിയും കാവ്യയും ദിലീപും മഹാലക്ഷ്മിയ്‌ക്കൊപ്പം എത്തിയിരുന്നു. ഇതിലെ അധികമാരും കാണാത്ത പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ദിലീപിന്റെ ഫാന്‍സ് പേജുകളിലൂടെയാണ് പുതിയ ഫോട്ടോകള്‍ പുറത്തു വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :