അനുബന്ധ വാര്‍ത്തകള്‍
- സിനിമയ്ക്കപ്പുറമുള്ള നയൻസിൻ്റെ ജീവിതം: നയൻതാര :ബിയോണ്ട് ദ ഫെയറി ടെയ്ൽ ട്രെയ്ലർ നാളെ
- പുതിയ ഭാരവാഹികൾ വരട്ടെ, അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ
- അതിസുന്ദരിയായ നിള, കത്തനാരിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ച് അനുഷ്ക ഷെട്ടി, ക്യാരക്ടർ പോസ്റ്റർ പുറത്ത്
- സിനിമയിൽ അഭിനയിക്കാനല്ല എം പിയാക്കിയത്, സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പ്രധാനമന്ത്രി, വഖഫ് വിഷയത്തിൽ ശ്രദ്ധ നൽകാൻ നിർദേശം
- നടൻ നിതിന്‍ ചൗഹാന് അന്തരിച്ചു
ബാലതാരമൊക്കെ പണ്ട്, ഉടന്‍ നായികയായി കാണാം; കിടിലന്‍ ചിത്രങ്ങളുമായി ദേവിക
നീല ഓഫ് ഷോള്‍ഡര്‍ ഫിറ്റ് ആന്റ് ഫ്ളയര്‍ മിനി ഡ്രസ് ആണ് താരം ധരിച്ചിരിക്കുന്നത്
Devika Sanjay
ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ദേവിക സഞ്ജയ്. സത്യന് അന്തിക്കാട് ചിത്രം 'ഞാന്‍ പ്രകാശന്' ആണ് ദേവികയുടെ അരങ്ങേറ്റ സിനിമ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദേവിക. താരത്തിന്റെ കിടിലന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നീല ഓഫ് ഷോള്‍ഡര്‍ ഫിറ്റ് ആന്റ് ഫ്ളയര്‍ മിനി ഡ്രസ് ആണ് താരം ധരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ദേവിക പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ പ്രകാശനിലെ ടീനമോള് ആകെ മാറിപ്പോയെന്നും ഉടന്‍ തന്നെ നായികയായി അഭിനയിക്കാന്‍ ദേവികയ്ക്ക് അവസരം ലഭിക്കട്ടെയെന്നും ആരാധകര്‍ പറയുന്നു.
ജയറാം, മീര ജാസ്മിന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മകള്‍' എന്ന സിനിമയിലും ദേവിക അഭിനയിച്ചിട്ടുണ്ട്. 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'യാണ് അവസാന ചിത്രം. കോഴിക്കോട് സ്വദേശിനിയാണ് താരം.