അഭിറാം മനോഹർ|
Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (14:16 IST)
ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത് ബോളിവുഡ് താരം ദീപിക പദുകോൺ. കാൻ ഫിലിം ഫെസ്റ്റിവൽ അധ്യക്ഷനും ഫ്രഞ്ച് നടനുമായ വിൽസന്റ് ലിൻഡനാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ജൂറി അംഗമായാണ് ദീപിക കാനിൽ ഇത്തവണ എത്തുക.
ദീപികയെ കൂടാതെ, ഓസ്കർ ജേതാവായ സംവിധായകൻ അസ്ഗർ ഫർഹാദി, ജെഫ് നിക്കോൾസ്, റെബേക്ക ഹാൾ, നൂമി റാപേസ്, ജാസ്മിൻ ട്രിൻക, ലഡ്ജ് ലി, ജോക്കിം ട്രയർ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ മേയ് 17-ന് ആരംഭിക്കും. മേയ് 28-ന് വിജയികളെ പ്രഖ്യാപിക്കും.