സഹോദരങ്ങളോട് തല്ലു കൂടാറുണ്ടോ ? ഇത് നിങ്ങളുടെ സിനിമ , ജോ ആന്‍ഡ് ജോ ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (10:12 IST)

മെയ് 13ന് റിലീസിനൊരുങ്ങുന്ന ജോ ആന്‍ഡ് ജോ ട്രെയിലര്‍ പുറത്തിറങ്ങി. മാത്യു തോമസ്, നസ്‌ലെന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കും എന്നത് ഉറപ്പാണ്.കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് ട്രെയിലര്‍.
സിനിമയിലെ ഗാനങ്ങളും ഇതിനോടകംതന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി.
അള്‍സര്‍ ഷായാണ് ഛായാഗ്രഹണം.

ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :