അഞ്ചുവയസുകാരന്റെ വെടിയേറ്റ് 12കാരൻ മരിച്ചു, സംഭവം കളഞ്ഞുകിട്ടിയ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 13 മെയ് 2020 (20:06 IST)
കളഞ്ഞുകിട്ടിയ തോക്ക് ഉപയോഗിച്ച് കളിയ്ക്കുന്നതിനിടെ 5 വയസുകാരന്റെ വെടിയേറ്റ് 12 വയസുകാരനായ സഹോദരൻ മരിച്ചു. മെയ് 9ന് ജോർജിയയിലെ ഗ്രിഫിനിൽലാണ് സംഭവം ഉണ്ടായത്. വിടിന് സമിപത്തെ കുറ്റിക്കാറ്റിൽ നിന്നും കളഞ്ഞുകിട്ടിയ തോക്കെടുത്ത് കളിത്തോക്കെന്നു കരുതി അഞ്ച് വയസുകാരൻ സഹോദരന് നേരെ വെടിയുതിർക്കുകയായിരുന്നു.

മാറിൽ വെടിയേറ്റ സഹോദരൻ നിലത്തു വീണതോടെ കുട്ടി ഭയന്ന് നിലവിളിച്ചു. ഓടിക്കൂടിയ സമീപവാസികൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല, സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു, പ്രദേശത്ത് പട്രോൾ നടത്തിയിരുന്ന സമയത്ത് രണ്ട് പേർ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടിരുന്നു എന്നും അവർ കുറ്റിക്കാട്ടിൽ തോക്ക് ഉപേക്ഷിച്ചതാകാം എന്നുമാണ് പൊലീസിന്റെ നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :