അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജിന്റെ 'അന്ധാദൂൻ' റീമേക്ക് ഒരുങ്ങുന്നു, ജനുവരി 27ന് ഷൂട്ടിംഗ് തുടങ്ങും
- ബോളിവുഡിൽ നയൻതാരയുടെ കഥാപാത്രമായി ജാന്‍വി കപൂർ, ത്രില്ലടിപ്പിക്കാൻ 'ഗുഡ് ലക്ക് ജെറി' !
- ലൂസിഫർ തെലുങ്കിൽ പ്രിയദർശിനി രാംദാസ് ആവുക നയൻതാര
- പൃഥ്വിരാജ് ആയിരുന്നില്ല ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത്: തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂർ
- ലൂസിഫർ തെലുങ്ക് റീമേക്കിൽ മഞ്ജുവാര്യരുടെ വേഷം ചെയ്യുന്നത് ആരെന്നറിയുമോ? !
പൃഥ്വിരാജും ചാക്കോച്ചനും ഒന്നിക്കുന്നു !
തിയേറ്ററുകൾ തുറന്നതോടെ നിരവധി മലയാള ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചത്. മോഹൻലാലിൻറെ മരക്കാർ അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് മാർച്ച് മാസമാണ്. ആ കൂട്ടത്തിൽ മാർച്ചിൽ ആദ്യമെത്തുന്ന റിലീസിനെത്തുന്ന വലിയ ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ കോൾഡ് കേസ്, കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴൽ എന്നിവ. ഈ രണ്ടു ചിത്രങ്ങളും ഒരേ ദിവസമാണ് റിലീസ് ചെയ്യുന്നതും. മാർച്ച് നാലിനാണ് ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നത്.
തനു ബാലക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് അടുത്തിടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പോലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുമ്പോൾ അദിതി ബാലനാണ് നായിക. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണിത്.
കുഞ്ചാക്കോ ബോബൻ - നയൻതാര ടീമിൻറെ നിഴൽ മിസ്റ്ററി ത്രില്ലറായാണ്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിൽ ചാക്കോച്ചൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായ ജോൺ ബേബിയായാണ് എത്തുന്നത്.