'ഐപിഎസ് ബാഡ്ജ് അഴിച്ചുമാറ്റി 6 വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമിനാഥന്റെ വരവ് ' ; നിറഞ്ഞ കൈയ്യടി, ജനഗണമനയെക്കുറിച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 മെയ് 2022 (11:25 IST)

ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതികള്‍ തുറന്നു കാട്ടുന്ന നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ ജനഗണമനയുടെ വിജയം ആഘോഷിക്കാന്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. ഓള്‍ കേരള പൃഥ്വിരാജ് ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍, കൊല്ലം ജില്ലയ്ക്ക് പ്രത്യേകം നന്ദി അറിയിച്ച് സംവിധായകന്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ജനഗണമനയിലെ അരവിന്ദ് സ്വാമിനാഥനെ കുറിച്ച് പൃഥ്വിരാജ് തന്നെ പറയുകയാണ്.
'ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അഭിഭാഷകനായി മാറി. തന്റെ ഐപിഎസ് ബാഡ്ജ് അഴിച്ചുമാറ്റി 6 വര്‍ഷത്തിന് ശേഷം, അയാള്‍ ഒരിക്കല്‍ കൂടി കറുത്ത ഗൗണ്‍ വലിച്ച് ഒരു കോടതി മുറിയിലേക്ക് നടന്നു. പിന്നെ..അവന്‍ തന്റെ ക്രോധം അഴിച്ചുവിട്ടു! അരവിന്ദ് സ്വാമിനാഥന്‍'- പൃഥ്വിരാജ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :