അനുബന്ധ വാര്‍ത്തകള്‍
- റോഷന്‍ മാത്യുവിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം, വിഷസ് കാണാം
- കരള്‍ മാറ്റിവയ്ക്കാന്‍ എട്ട് മണിക്കൂറോളം നീണ്ട ഓപ്പറേഷന് വേണം, അമ്മയ്ക്ക് അത്ര നേരം അനസ്തേഷ്യ താങ്ങാനുള്ള കെല്‍പ്പ് ഇല്ലായിരുന്നു; കെ.പി.എ.സി.ലളിതയുടെ അവസാന ദിവസങ്ങളെ കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന റോഷന്‍ മാത്യുവിന്റെ പ്രായം എത്രയെന്നറിയാമോ ? ആശംസകളുമായി മണികണ്ഠന് ആചാരി
- രണ്ടാമത്തെ ആഴ്ചയിലേയ്ക്ക്, ത്രില്ലടിപ്പിച്ച് നൈറ്റ് ഡ്രൈവ്
- കൂട്ടായ പരിശ്രമത്തിന്റെ ഫലം,പ്രേക്ഷകരെ രസിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്, നൈറ്റ് ഡ്രൈവിനെക്കുറിച്ച് സംവിധായകന്‍ വൈശാഖ്
ചതുരത്തില്‍ ഗ്ലാമറസ് റോള്‍ ചെയ്തു,പേടി ഉണ്ടെന്ന് സ്വാസിക
സ്വാസികയുടെ വരാനിരിക്കുന്ന ചിത്രമാണ് ചതുരം. നാടന്‍ പെണ്‍കുട്ടി പരിവേഷം മാറ്റിവെച്ച് സിനിമയില്‍ ഗ്ലാമറസ് റോള്‍ ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു.
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്.വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ഗ്ലാമറസായിട്ടാണ് ചതുരത്തില്‍ അഭിനയിച്ചിട്ടുള്ളതെന്ന് സ്വാസിക പറയുന്നു.
ആളുകള്‍ എന്ത് ചിന്തിക്കും എന്ന് കരുതി പേടി ഉണ്ടെന്നും അതൊരു ലീഡ് റോള്‍ ആയതുകൊണ്ടാണ് ചെയ്തതെന്നും താന്‍ ആ കഥാപാത്രം ചെയ്തില്ലെങ്കില്‍ ആരെങ്കിലും ആ കഥാപാത്രം ചെയ്യുമെന്നും അത് സംഭവിക്കാതിരിക്കാനാണ് താന്‍ തന്നെ ആ വേഷം ചെയ്തതെന്നും സ്വാസിക ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു,സ്വാസിക വിജയ്,ശാന്തി ബാലചന്ദ്രന്‍,അലന്‍സിയര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്.ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.