രണ്ടാമത്തെ ആഴ്ചയിലേയ്ക്ക്, ത്രില്ലടിപ്പിച്ച് നൈറ്റ് ഡ്രൈവ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (14:57 IST)

വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് പ്രദര്‍ശനം തുടരുകയാണ്. ചിത്രം രണ്ടാം ആഴ്ചയിലും തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സന്തോഷത്തിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും. ഇന്ന് മുതല്‍ ചിത്രം യുഎസ് എയിലും പ്രദര്‍ശനം ആരംഭിക്കും.
നൈറ്റ് ഡ്രൈവ് മാര്‍ച്ച് 11നാണ് റിലീസ് ചെയ്തത്.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ഇന്ദ്രജിത്തും ഷാജോണും പോലീസ് യൂണിഫോമില്‍ എത്തുമ്പോള്‍ അന്ന ബെന്നും റോഷന്‍ മാത്യുവും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു.

ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :