മൂന്ന് ഭാഷകളില്‍ കൂടി ഭ്രമയുഗം എത്തുന്നു; റിലീസ് 23 ന്

ഭ്രമയുഗത്തിന്റെ ആഗോള കളക്ഷന്‍ 30 കോടി കടന്നു

Mammootty, Bramayugam, Bramayugam review, Mammootty film Bramayugam, Cinema News
Mammootty (Bramayugam)
രേണുക വേണു| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (16:40 IST)

മമ്മൂട്ടി ചിത്രം ഭ്രമയുഗം ഈ മാസം 23 മുതല്‍ മൂന്ന് ഭാഷകളില്‍ കൂടി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്തിരുന്നു. ഇതില്‍ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാന്‍ വൈകും. മറ്റ് മൂന്ന് പതിപ്പുകളാണ് വെള്ളിയാഴ്ച തിയറ്ററുകളിലെത്തുക. കേരളത്തിനു പുറത്ത് ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഭ്രമയുഗത്തിന്റെ ആഗോള കളക്ഷന്‍ 30 കോടി കടന്നു. റിലീസ് ചെയ്ത് നാലാം ദിവസമാണ് ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിനു പുറമേ മറ്റു ഭാഷകളില്‍ കൂടി ചിത്രം എത്തിയാല്‍ ബോക്സ്ഓഫീസില്‍ വന്‍ നേട്ടം സ്വന്തമാക്കാമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. കൊടുമണ്‍ പോറ്റിയെന്ന വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാഹുല്‍ സദാശിവനാണ് സംവിധാനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :