വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം, പരാതിയുമായി വിദ്യാബാലന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (10:52 IST)
നടി വിദ്യാബാലന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം എന്ന് പരാതി. താരത്തിന്റെ പരാതിയില്‍ മുംബൈ പോലീസ് കേസെടുത്തു.

വിദ്യാബാലന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴി ജോലി വാഗ്ദാനം ചെയ്ത് ആളുകളെ സമീപിക്കുന്നതായി നടിയുടെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതാണ് നടി മുംബൈ പോലീസില്‍ നല്‍കിയ പരാതിയിലും പറയുന്നത്.

ഫെബ്രുവരി 17, 19 തീയതികളില്‍ നിരവധിപേരെ ഈ അക്കൗണ്ട് മുഖേന ജോലി വാഗ്ദാനം ചെയ്ത സമീപിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :