നിമിഷയുടെ പ്രകടനം കണ്ട് അന്തവിട്ടു, ഞാൻ ഫാൻ ഗേളായി മാറി: ആലിയ ഭട്ട്

Poacher Webseries
അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (20:23 IST)
Webseries
ആമസോണ്‍ പ്രൈമിന്റെ പുതിയ സീരീസായ പോച്ചറില്‍ നിമിഷ സജയന്റെ പ്രകടനം കണ്ട് ആശ്ചര്യപ്പെട്ടതായി ബോളിവുഡ് താരം ആലിയ ഭട്ട്. ഡല്‍ഹി ക്രൈംസ് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെ എമ്മി പുരസ്‌കാര ജേതാവായ റിച്ചി മേത്തയാണ് ആമസോണ്‍ പ്രൈമിന്റെ പോച്ചറിന്റെ സംവിധായക. കേരളത്തിലെ ആനവെട്ടയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് സീരീസില്‍ പ്രമേയമാകുന്നത്.

സീരീസിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. സീരീസിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ആലിയ ഭട്ട്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് സീരീസിലെ ക്ലൈമാക്‌സ് ഷൂട്ടില്‍ എന്തെല്ലാം വികാരങ്ങള്‍ ആവശ്യമാണോ അതെല്ലാം സ്‌ക്രീനിലെത്തിക്കാന്‍ നിമിഷയ്ക്ക് സാധിച്ചിട്ടുണ്ട്. എന്റെ കണ്ണ് നിറഞ്ഞുപോയി. നിമിഷയുടെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തി എന്നാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ആലിയ വ്യക്തമാക്കിയത്.

നിമിഷ സജയന് പുറമെ റോഷന്‍ മാത്യൂ,ദിവ്യേന്ദു ഭട്ടാചാര്യ,കനി കുസൃതി,മാലാ പാര്‍വതി തുടങ്ങിയ താരങ്ങളും സീരീസിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :