ഹോളിവുഡ് സിനിമകളല്ല, ഭൂതകാലത്തിന് പ്രചോദനമായത് ഒരു മമ്മൂട്ടി ചിത്രം!

Rahul Sadashivan
അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (20:37 IST)
Rahul Sadashivan
മലയാള സിനിമയില്‍ യക്ഷികഥകളും ഹൊറര്‍ സിനിമകളും ഒട്ടേറെ സംഭവിച്ചിട്ടുണ്ടെങ്കിലും സ്ഥിരം വാര്‍പ്പുമാതൃകയില്‍ നിന്ന് മാറിയുള്ള ഹൊറര്‍ സിനിമകള്‍ സംഭവിച്ചത് രാഹുല്‍ സദാശിവന്റെ വരവോടെയാണ്. തന്റെ ആദ്യസിനിമയായ റെഡ് റെയ്‌നില്‍ അന്യഗ്രഹജീവികളെ രാഹുല്‍ പ്രമേയമാക്കിയെങ്കിലും അന്ന് ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ സിനിമയായ ഭൂതകാലത്തിലൂടെ മലയാളത്തിലെ ഹൊറര്‍ സിനിമാ ശാഖയില്‍ തന്റെ ഇടം സ്വന്തമാക്കാന്‍ രാഹുലിനായിരുന്നു.

ഭൂതകാലത്തിന്റെ വിജയത്തിന് പിന്നാലെ രാഹുല്‍ സംവിധാനം ചെയ്ത ഭ്രമയുഗവും ഹൊറര്‍ വിഷയമാണ് പറയുന്നത്. ഭൂതകാലം എന്ന ലക്ഷണമൊത്ത ഹൊറര്‍ സിനിമയ്ക്ക് പിന്നില്‍ എരി എസ്റ്റര്‍ പോലുള്ള പ്രമുഖ സംവിധായകരുടെ സ്വാധീനം കാണാമെന്ന് പലരും അഭിപ്രായപ്പെടുമ്പോള്‍ ഭൂതകാലം എന്ന സിനിമയ്ക്ക് പ്രചോദനമായത് മമ്മൂട്ടി സിനിമയായ ഭൂതകാലമാണെന്നാണ് രാഹുല്‍ സദാശിവന്‍ വ്യക്തമാക്കുന്നത്. മമ്മൂട്ടിയെ പറ്റിയുള്ള ഓര്‍മകളെ പറ്റി സംസാരിക്കവെ ഒരു യൂട്യൂബ് അഭിമുഖത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചെറുപ്പം മുതല്‍ ലൈഫിന്റെ ഭാഗമാണ് മമ്മൂക്ക. ഭൂതകാലം സിനിമയ്ക്ക് വലിയ ഇന്‍ഫ്‌ളുവന്‍സായത് തനിയാവര്‍ത്തനം എന്ന സിനിമയായിരുന്നു. സൊസൈറ്റി ഒരാളെ ഭ്രാന്തനാക്കുന്ന സിനിമയാണത്. ഒരു സോഷ്യല്‍ സ്റ്റിഗ്മയെ പറ്റിയാണ് സിനിമ അന്ന് സംസാരിച്ചത്. ഭൂതകാലം എന്ന സിനിമയ്ക്ക് എനിക്ക് വലിയൊരു റഫറന്‍സ് ആയിരുന്നു ആ ചിത്രം. രാഹുല്‍ സദാശിവന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :