അനുബന്ധ വാര്‍ത്തകള്‍
- നായികയ്ക്കൊപ്പം ഷെയ്ന്‍ നിഗം,ആയിരത്തൊന്നാം രാവ് ചിത്രീകരണം പുരോഗമിക്കുന്നു
- ഷെയ്ന്‍ നിഗം നായകനായെത്തുന്ന'ആയിരത്തൊന്നാം രാവ്', നായിക ആരാണെന്ന് അറിയണ്ടേ?
- 'ഇനി ഒന്നും പറയാന്‍ ഇടവരാതിരിക്കട്ടെ';വെയില് ബുക്കിംഗ് തുടങ്ങിയെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്
- ബാബുവിന്റെയാണ് ഈ ദിവസം, രക്ഷാദൗത്യം വിജയിച്ചതിലെ സന്തോഷം പങ്കുവച്ച് സിനിമാതാരങ്ങളും
- പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും 'വെയില്', റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം
'മമ്മുക്കയുടെ സര്‍പ്രൈസ് കേക്കിന്റെ മധുരം';ഷെയിന്‍ നിഗത്തിനും കുടുംബത്തോടൊപ്പം ജന്മദിനം സ്‌പെഷ്യലാക്കി, വിശേഷങ്ങളുമായി സംവിധായകന്‍ സലാം ബാപ്പു
ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആയിരത്തൊന്നാം രാവ്'. ചിത്രീകരണം പുരോഗമിക്കുന്നു.മോഹന്‍ലാലിന്റെ 'റെഡ് വൈന്‍', മമ്മൂട്ടിയുടെ 'മംഗ്ലീഷ്' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സലാം ബാപ്പുവാണ് പുതിയ സിനിമ ഒരുക്കുന്നത്. കഴിഞ്ഞദിവസം സംവിധായകന്റെ ജന്‍മദിനമായിരുന്നു. ആഘോഷത്തിന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.
സലാം ബാപ്പുവിന്റെ വാക്കുകള്‍
ഇന്നലെ എന്റെ ജന്മദിനമായിരുന്നു, ദുബായില്‍...
അമീനയും Ameena Salam മക്കളും എന്റെ ജീവിതത്തിന്റെ ഭാഗമായത് മുതലാണ് ഞാന്‍ ജന്മദിനം ശ്രദ്ധിച്ചു തുടങ്ങിയത്, ഒരുമിച്ചുണ്ടാകുന്ന പല വര്‍ഷങ്ങളിലും കേക്ക് കട്ട് ചെയ്ത് ആഘോഷിച്ചു, മംഗ്‌ളീഷ് Manglish സിനിമയുടെ ലൊക്കേഷനില്‍ മമ്മുക്കയുടെ Mammootty നേതൃത്തത്തില്‍ ലൊക്കേഷനില്‍ സര്‍പ്രൈസായി കേക്കിന്റെ മധുരം നുണഞ്ഞു. .
ഈ വര്‍ഷം എന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കിട്ടിയ അവധി ദിവസത്തില്‍ ഒരു ജന്മദിനം കൂടി... രാവിലെ സുഹൃത്ത് മുസ്തഫ വാടാനപ്പളിയും കമറുക്കയും കേക്കുമായി വന്നു കട്ട് ചെയ്തു, കോഴിക്കോടുള്ള എന്റെ സഹോദരങ്ങള്‍ അശ്വിനും Aswin Prakash ശ്രീജിത്തും രാഗേഷും ചേര്‍ന്ന് പ്രിന്‍സ് സത്യയുടെ കയ്യില്‍ കേക്ക് എന്റെ റൂമില്‍ എത്തിച്ചു, വിഷ്ണുവിന്റെയും Vishnu Das Kandath ബെന്നിന്റെയും Benn Sebastian വക ഒരു ജന്മദിന കേക്ക് കൂടി, ലോ അക്കാദമിയിലെ എന്റെ കൂട്ടുകാരി ഹരിത കുടുംബത്തോടൊപ്പം വന്ന് മറ്റൊരു കേക്ക് കട്ട് ചെയ്തു, ലോ അക്കാദമിയിലെ സുഹൃത്ത് ലീനയും ഭര്‍ത്താവ് മധുവും ജന്മദിന സമ്മാനവുമായി വന്നു, പ്രവാസി എഴുത്തുകാരന്‍ സൈനുദ്ധീന്‍ പുന്നയൂര്‍ക്കുlളം പിറന്നാള്‍ മധുരവുമായി വന്നു.
ഇന്നലെ സുഹൃത്ത് ഷലീലിന്റെ Shelil Muhammed വീട്ടിലായിരുന്നു ഉച്ച ഭക്ഷണം, എന്റെ നായകന്‍ ഷെയിന്‍ നിഗം Shane Nigam, നായിക ജുമാന Jumana khan, ക്യാമറമാന്‍ വിഷ്ണു Vishnu Thandassery സുഹൃത്തുക്കളായ അഫ്‌സല്‍ Afsal Achal, സല്‍മാന്‍ ഊദ് Oud Salman ഷലീലിന്റെ കുടുംബത്തോടൊപ്പം കേക്ക് മുറിച്ചു ജന്മദിനം സ്‌പെഷ്യലാക്കി...
നന്ദി സുഹൃത്തുക്കളെ എന്റെ പിറന്നാള്‍ ഓര്‍ത്ത് നേരിട്ടും അല്ലാതെയും ആശംസകള്‍ അറിയിച്ച് ജന്മദിനം ആഘോഷമാക്കിയതിന്.. നന്ദി.