'എന്റെയൊന്നും കാലത്ത് 20 മാസത്തെ അവധി കിട്ടിയില്ലല്ലോ'; രസകരമായ കുറിപ്പുമായി മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (13:36 IST)

20 മാസത്തെ അവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തി.തന്റെ കാലത്ത് ഇത്രയും നീണ്ട ഒഴിവുകാലം കിട്ടിയില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് രസകരമായ കുറിപ്പ് മനോജ് കെ ജയന്‍ പങ്കുവെച്ചിരിക്കുകയാണ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ യു പി സ്‌കൂളിലായിരുന്നു പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടന്നത്.

'അങ്ങിനെ 20 മാസത്തെ 'ഇമ്മിണി ബല്യ അവധിക്കു' ശേഷം ഇന്ന് കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നു.

(എന്റെയൊന്നും കാലത്ത് ...20 മാസത്തെ അവധി കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരയുന്ന 'ലെ' ഞാന്‍)

എന്റെ കൊച്ചു കൂട്ടുകാര്‍ക്ക്...വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് ,ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടെ അദ്ധ്യാപകര്‍ക്കും...രക്ഷിതാക്കള്‍ക്കും ... Great Day'- മനോജ് കെ ജയന്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :