മലയുടെ മുകളില്‍ രാത്രി മുഴുവന്‍ ചിത്രീകരണം, തണുത്ത് വിറച്ച് താരങ്ങള്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (17:12 IST)
സിനിമ കണ്ടവരുടെ മനസ്സ് നിറച്ച് 'പാല്‍തു ജാന്‍വര്‍' പ്രദര്‍ശനം തുടരുകയാണ്. ഓണക്കാലത്ത് കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനും സിനിമക്കായി. സ്വപ്നം കണ്ടു നടന്ന ജോലി നേടാന്‍ ആവാതെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്ന കിട്ടിയ ജോലി ഒട്ടും സംതൃപ്തിയില്ലാതെ ചെയ്യേണ്ടിവരുന്ന നായിക കഥാപാത്രവും അവന്റെ രസകരമായ നിമിഷങ്ങളും ഒക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നു.

മലയോരഗ്രാമത്തില്‍ ചിത്രീകരിച്ച സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാട് വെളിപ്പെടുത്തുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്. രാത്രി വൈകിയും പല ദിവസങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു. തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ പുതപ്പുകളും ആയാണ് സിനിമാനടന്മാര്‍ എത്തിയത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.
'പത്തിരുപത് ദിവസം ഒരു മലയുടെ മുകളില്‍ രാത്രി മുഴുവന്‍...തണുപ്പത്ത് ..
പാല്‍ത്തു ജാന്‍വര്‍ ഡേയ്‌സ്'-ബേസില്‍ ജോസഫ് കുറിച്ചു.
നവാ?ഗത സംവിധായകനായ സം?ഗീത് പി. രാജന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസ് ആണ് നിര്‍മ്മിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :