'ഭാവന' പുതിയ ചിത്രം ചെയ്യാനുള്ള കാരണം എന്ത് ? ഷറഫുദ്ദീന്‍ പറഞ്ഞത് ഇങ്ങനെ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (16:14 IST)

മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. അഞ്ചര വര്‍ഷത്തോളമായി മോളിവുഡില്‍ നടി ഒരു ചിത്രം ചെയ്തിട്ട്. ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്.ഭാവന എങ്ങനെ ഈ ചിത്രത്തിലേക്ക് എത്തിയെന്ന് സിനിമയിലെ നായകന്‍ കൂടിയായ ഷറഫുദ്ദീന്‍ പറയുന്നു.

ഏറെ പ്രതീക്ഷയുള്ള സിനിമയാണിതെന്നും മികച്ച തിരക്കഥയാണ് ചിത്രത്തിനെന്നും ഷറഫുദ്ദീന്‍ പറയന്നു.സിനിമയുടെ പ്രൊഡ്യൂസറാണ് ഭാവനയോട് കഥ പറയുന്നത്. കഥ ഭാവനയ്ക്ക് ഇഷ്ടമാകുകയും അഭിനയിക്കാന്‍ തയ്യാറാക്കുകയും ചെയ്തു എന്നാണ് ഷറഫുദ്ദീന്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.


നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു.

സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :