ഭാവനയുടെ പുത്തന്‍ ചിത്രം സ്ത്രീപക്ഷ സിനിമയോ ? ഷറഫുദ്ദീന്‍ മറുപടി നല്‍കുന്നു !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (16:07 IST)

വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകര്‍. അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടിയെത്തുന്ന സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് ഷറഫുദ്ദീന്‍.

തന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന് എന്ന് ഷറഫുദ്ദീന്‍.സ്ത്രീപക്ഷ സിനിമയാണെന്ന് പറയാന്‍ പറ്റില്ല. ഈ സിനിമയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു.

സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :