എന്റെ നമ്പര്‍ കൈയിലുണ്ടായിരുന്നിട്ടും ഒരിക്കല്‍ പോലും ഒലിപ്പിക്കാന്‍ വന്നിട്ടില്ല; നവീനെ പരിചയപ്പെട്ട അനുഭവം പങ്കുവെച്ച് ഭാവന

രേണുക വേണു| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (14:20 IST)

കന്നഡ സിനിമ നിര്‍മാതാവ് നവീനാണ് മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. തന്റെ മൂന്നാമത്തെ കന്നഡ സിനിമയുടെ നിര്‍മാതാവ് ആയിരുന്നു നവീന്‍. അവിടെവച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. ആദ്യം ഫ്രണ്ട്ഷിപ്പ് മാത്രമായിരുന്നു. പിന്നീട് ചാറ്റിങ്ങും സംസാരവുമായി. അങ്ങനെയാണ് ആ ബന്ധം പ്രണയമായതെന്നും ഭാവന പറയുന്നു.

ഞാന്‍ തന്നെയാണ് നവീന്റെ കാര്യം വീട്ടില്‍ പറഞ്ഞത്. സിനിമ സെറ്റില്‍ എനിക്കൊപ്പം അമ്മയും ഉണ്ടാകാറുണ്ട്. അതുകൊണ്ട് അമ്മയ്ക്കും നവീനെ അറിയാം. വലിയൊരു ആശ്വാസമാണ് നവീന്‍. എന്റെ നമ്പര്‍ കൈയിലുണ്ടെന്ന് പറഞ്ഞ് ഒരിക്കല്‍ പോലും അനാവശ്യ മെസേജ് അയക്കാനോ വിളിക്കാനോ നവീന്‍ നിന്നിട്ടില്ല. അങ്ങനെയുള്ള സ്വഭാവക്കാരനായതുകൊണ്ടാണ് നവീനോട് തനിക്ക് അടുപ്പം തോന്നിയതെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ഭാവന പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :