സഹപ്രവര്‍ത്തകര്‍ക്ക് ദം ബിരിയാണി വിളമ്പി ഭാവന; വീഡിയോ

രേണുക വേണു| Last Modified ബുധന്‍, 13 ജൂലൈ 2022 (20:55 IST)

ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 'ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്'. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ പുരോഗമിക്കുകയാണ്. പുതിയ ചിത്രത്തില്‍ നിന്നുള്ള ഭാവനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ദം ബിരിയാണി വിളമ്പുന്ന ഭാവനയെ വീഡിയോയില്‍ കാണാം.
ഭാവന, ഷറഫുദ്ധീന്‍, അനാര്‍ക്കലി നാസര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആദില്‍ മൈമൂനാഥ് അഷ്റഫാണ് 'ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്' സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ആദില്‍ തന്നെയാണ് തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :