Video Song:കടുവയിലെ വീഡിയോ സോങ്, വൈകുന്നേരം 6 മണിക്ക്
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 13 ജൂലൈ 2022 (17:08 IST)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിജയകരമായി പ്രദര്‍ശനപ്പെട്ടിരിക്കുകയാണ്. സിനിമയിലെ വീഡിയോ സോങ് ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും.
ചിത്രം 5-ാം ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 13 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂലൈ 7 ന് റിലീസ് ചെയ്ത കടുവ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 25 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി എന്നാണ് കേള്‍ക്കുന്നത്.
ഈയടുത്ത് ഇറങ്ങിയ മലയാള സിനിമകളിലെ ഏറ്റവും അധികം ലാഭം കൊയ്ത സിനിമയായി മാറി കടുവ.'ഡിയര്‍ ഫ്രണ്ട്', 'വാശി', 'പ്രകാശന്‍ പറക്കട്ടെ','ഉല്ലാസം'എന്നീ ചിത്രങ്ങള്‍ക്ക് കേരള ബോക്‌സോഫീസില്‍ കടുവയെക്കാള്‍ കളക്ഷന്‍ സ്വന്തമാക്കാനായില്ല.