ധനുഷ് ചിത്രത്തില്‍ പ്രധാന വേഷത്തിലേക്ക് മമ്മൂട്ടി? പൂജ ഹെഗ്‌ഡെയ്ക്കു പകരം സായ് പല്ലവി

ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുക

Mammootty and Dhanush
രേണുക വേണു| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2025 (12:18 IST)
Mammootty and Dhanush

ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മമ്മൂട്ടിയും. 'ഡി 55' എന്ന പേരിടാത്ത ചിത്രത്തില്‍ സുപ്രധാന വേഷത്തിലേക്കാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്.

ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുക. ധനുഷ് തന്നെയാണ് മമ്മൂട്ടിയുമായി ബന്ധപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് വിവരം. മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം നടന്നേക്കും.

അതേസമയം പൂജ ഹെഗ്‌ഡെയെ ആണ് നേരത്തെ നായികയായി തീരുമാനിച്ചിരുന്നത്. പ്രൊഡക്ഷന്‍ ഹൗസ് മാറിയതോടെ സായ് പല്ലവിയായിരിക്കും നായികയെന്ന് വാര്‍ത്തകളുണ്ട്. 2024 ല്‍ പുറത്തിറങ്ങിയ 'അമരന്‍' ആണ് രാജ്കുമാറിന്റെ അവസാന സിനിമ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :