Kalamkaval: മമ്മൂട്ടി കടിച്ചുതിന്നുന്നത് യഥാര്‍ഥ സിഗരറ്റ് തന്നെ; വെളിപ്പെടുത്തി സഹസംവിധായകന്‍

അതേസമയം ചിത്രത്തില്‍ മമ്മൂട്ടി ഒരു ടൂളായാണ് സിഗരറ്റ് ഉപയോഗിക്കുന്നത്

Kalamkaval Mammootty Psycho Role, Mammootty Smile in Kalamkaaval, Mammootty in Kalamkaaval, Mammootty Villain, Mammootty and Vinayakan, Kalamkaaval poster, Decoding Kalamkaaval poster, മമ്മൂട്ടി, കളങ്കാവല്‍, മമ്മൂട്ടിയുടെ ചിരി, മമ്മൂട്ടി വില്ലന്‍
Mammootty - Kalamkaval
രേണുക വേണു| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2025 (08:14 IST)

Kalamkaval: മമ്മൂട്ടി വില്ലനായി എത്തിയ 'കളങ്കാവല്‍' തിയറ്ററുകളില്‍ വലിയ വിജയമായിരിക്കുകയാണ്. റിലീസ് ചെയ്തു നാല് ദിവസം പിന്നിട്ടപ്പോള്‍ തന്നെ കളങ്കാവലിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടി കടന്നിട്ടുണ്ട്. മമ്മൂട്ടിയുടെ ആദ്യ 100 കോടിയിലേക്കാണ് കളങ്കാവലിന്റെ കുതിപ്പ്.

അതേസമയം ചിത്രത്തില്‍ മമ്മൂട്ടി ഒരു ടൂളായാണ് സിഗരറ്റ് ഉപയോഗിക്കുന്നത്. അതില്‍ തന്നെ സിഗരറ്റ് ചവച്ചരയ്ക്കുന്ന സീനടക്കം ഉണ്ട്. സിഗരറ്റ് കൊണ്ടുള്ള ഈ പ്രവൃത്തി മമ്മൂട്ടിയുടെ ഇമ്പ്രവൈസേഷന്‍ ആയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ സഹസംവിധായകന്‍ ആഷിഖ് സലാം.

ആഷിഖിന്റെ വാക്കുകള്‍ ഇങ്ങനെ:


ലെ ഞാന്‍ : സര്‍ ലൈറ്റര്‍ തരട്ടെ?

സര്‍ : എന്തിന്...?

ഞാന്‍ : സാര്‍ ഇത് ഒരു ഹൈ മൊമന്റ് ആയത് കൊണ്ട് നമ്മുടെ സിഗ്നേച്ചര്‍ കത്തിക്കാന്‍.....

സര്‍ : നിന്നോട് ആരാ പറഞ്ഞേ ഇത് കത്തിക്കാന്‍ പോവാണന്ന്.... അങ്ങോട്ട് മാറി നിന്ന് കണ്ടോ....

NB - ഒരുപാടു മെസ്സേജ് വരുന്നുണ്ട് ഒറിജിനല്‍ സിഗരറ്റ് ആണോ എന്നു ചോദിച്ചുകൊണ്ട്. പക്കാ ഒര്‍ജിനല്‍ സിഗരറ്റ് തന്നെയാണ്. അദ്ദേഹം ഇങ്ങനെ ചെയ്യുന്നകാര്യം ഞങ്ങള്‍ അറിയുന്നത് ഈ മൊമെന്റ് ആണു..

Thanks to mammookka for this



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :