1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Barroz Mohanlal

ബറോസിന് ശേഷം മറ്റൊരു സിനിമ ലാല്‍ സാര്‍ സംവിധാനം ചെയ്യുമെന്ന് തോന്നുന്നില്ല: സന്തോഷ് ശിവന്‍

Barroz Mohanlal ബറോസിന് ശേഷം മറ്റൊരു സിനിമ ലാല്‍ സാര്‍ സംവിധാനം ചെയ്യുമെന്ന് തോന്നുന്നില്ല: സന്തോഷ് ശിവന്‍
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസി ഴോണറിലുള്ള ചിത്രത്തിന്റെ ക്യാമറമാന്‍ സന്തോഷ് ശിവനാണ്. ബറോസിന് ശേഷം ലാല്‍ സാര്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഇരുവര്‍ സിനിമ ചെയ്തപോലെ ബറോസിലേയും എല്ലാ ഷോട്ടും ചലഞ്ചിങ് ആയിരുന്നു. വി.എഫ്.എക്‌സും മാജിക് റിയലിസവും ഉണ്ട്. പിന്നെ ലാല്‍ സാറിന് ഇതൊരു പക്കാ കൊമേഴ്‌സ്യല്‍ പടമായിട്ട് ചെയ്യണമെന്ന് ആഗ്രഹമൊന്നും ഇല്ല. എനിക്ക് തോന്നുന്നില്ല ബറോസ് കഴിഞ്ഞിട്ട് അദ്ദേഹം വേറൊരു സിനിമ സംവിധാനം ചെയ്യുമെന്ന്. അങ്ങനെയൊരു താല്‍പര്യമൊന്നും അദ്ദേഹത്തിന് ഇല്ല. പക്ഷേ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടത് എന്തെങ്കിലും വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അതിനുള്ള 100 ശതമാനം കഴിവ് അദ്ദേഹത്തിനുണ്ട്. ബറോസില്‍ തീര്‍ച്ചയായും ലാലേട്ടന്റെ സിഗ്നേച്ചര്‍ ഉണ്ട്. പറഞ്ഞ് അതിന്റെ രസം കളയുന്നില്ലെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്...,മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോ,വിശ്വസിക്കാന്‍ കഴിയുന്നില്ല:സ്‌നേഹ ശ്രീകുമാര്‍