ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കിയ ബപ്പി ലാഹിരി അന്തരിച്ചു
ബോളിവുഡിലെ എഴുപതുകളിലെയും എണ്‍പതുകളിലെയും ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ്, സംഗീത സംവിധായകനും ഗായകനുമായിരുന്ന ബപ്പി ലാഹിരി അന്തരിച്ചു.69 വയസ്സായിരുന്നു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.ഒരുമാസം മുമ്പ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ചൊവ്വാഴ്ച തന്നെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. പല ആരോ?ഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മരണ കാരണം.
Legendary Music Director #BappiLahiri passed away in Mumbai. May his soul rest in peace. pic.twitter.com/6XTUpaUIe0
— Vamsi Kaka (@vamsikaka) February 16, 2022
ഇന്ത്യന്‍ സിനിമ ആസ്വാദകരെ ഡിസ്‌കോ സംഗീതത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത് അദ്ദേഹമായിരുന്നു.ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരന്‍. 2020ല്‍ പുറത്തിറങ്ങിയ ഭാ?ഗിയിലാണ് ബപ്പി ലാഹിരിയുടെ അവസാനത്തെ ഗാനം.