ആ കഷ്ടപ്പാടുകൾ അറിഞ്ഞപ്പോൾ ഡിപ്രഷൻ വരെയുള്ള അവസ്ഥയിലേക്ക് പോയി, ഡോക്ടറുടെ സഹായം തേടേണ്ടിവന്നു: കാളിദാസ് ജയറാം

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2020 (12:41 IST)
നെറ്റ്‌ഫ്ലിക്‌സ് ആന്തോളജിയായ പാവ കഥൈകളിലെ കാളിദാസ് ജയറാമിന്റെ പ്രകടനത്തെ ഏറ്റെടുത്തിരിക്കുകയാണ് സിനിമ ആസ്വാദകർ. ബാലതാരമായി വന്ന് വിസ്‌മയിപ്പിച്ച താരമാണെങ്കിലും രണ്ടാം വരവിൽ കാര്യമായ പ്രകടനങ്ങൾ നടത്താതിരുന്ന കാളിദാസിന് മികച്ച പ്രതികരണമാണ് പാവ കഥൈകളിലെ സത്താർ നേടികൊടുത്തിരിക്കുന്നത്. അതേസമയം സത്താറായുള്ള വേഷപകർച്ചയെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് കാളിദാസ് ജയറാം.

ചിത്രത്തിനായി ഒരുപാട് ട്രാന്‍സ്‌ജെന്‍ഡറുകളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ട് അറിയാൻ സാധിക്കുകയും ചെയ്‌തു. അവരുടെ അവസ്ഥകൾ അറിഞ്ഞതോടെ ഡിപ്രഷൻ വരെയുള്ള അവസ്ഥയിലേക്ക് പോയി. അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണ്. ഈ മാനസിക അവസ്ഥകളില്‍ നിന്ന് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നെന്നും കാളിദാസ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ടീം എഫർട്ടിന്റെ ഭാഗമായാണ് ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതെന്നും കാളിദാസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :