1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Baburaj's Black Coffee

'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' താരങ്ങൾ വീണ്ടും, 'ബ്ലാക്ക് കോഫി' തിയേറ്ററുകളിലേക്ക് !

ബാബുരാജ്
നടൻ ബാബുരാജ് സംവിധാനം ചെയ്യുന്ന 'ബ്ലാക്ക് കോഫി' റിലീസിന് ഒരുങ്ങുകയാണ്. 'ഒരു പ്രേമം ഉണ്ടാക്കിയ കഥ' എന്ന ടാഗ് ലൈനൊടെ എത്തുന്ന ചിത്രത്തിൽ 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന സിനിമയിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഫെബ്രുവരി 19ന് ചിത്രം തിയേറ്ററുകളിലെത്തും.
 
ലാല്‍, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഒവിയ, ലെന, മൈഥിലി, ഓര്‍മ, സുധീര്‍ കരമന, സണ്ണി വെയ്ന്‍, സുബീഷ് സുധി, കോട്ടയം പ്രദീപ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നടൻ ബാബുരാജ് തന്നെയാണ്. പ്രണയവും കോമഡിയും സംഗീതവും ഉൾക്കൊള്ളിച്ചു കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇന്ത്യന്‍ 2 പ്രതിസന്ധിയില്‍, കമല്‍ഹാസനെ വിട്ട് ഷങ്കര്‍; ചരിത്രസിനിമയില്‍ നായകന്‍ രാം ചരണ്‍ !