കഴക്കൂട്ടത്ത് ഡോക്ടര്‍ എസ്എസ് ലാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും; നിര്‍ദേശിച്ചത് ഉമ്മന്‍ചാണ്ടി

ശ്രീനു എസ്| Last Updated: വെള്ളി, 22 ജനുവരി 2021 (12:47 IST)
കഴക്കൂട്ടത്ത് ഡോക്ടര്‍ എസ്എസ് ലാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. മുന്‍മുഖ്യമന്ത്രിയും എഐസിസി പ്രത്യേക സമിതി അധ്യക്ഷനുമായ ഉമ്മന്‍ ചാണ്ടിയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിലൂടെയാണ് ഡോ. എസ്എസ് ലാല്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ലോകാരോഗ്യ സംഘടനയുടെ സാംക്രമിക രോഗ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് എസ്എസ് ലാല്‍.

ആശുപത്രിയില്‍ പുഴുവരിച്ച നിലയില്‍ രോഗിയെ കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിനെ ശക്തമായി അദ്ദേഹം വിമര്‍ശിച്ചിരുന്നു. കൂടാതെ തുറന്ന സംവാദത്തിന് അദ്ദേഹം ആരോഗ്യ വകുപ്പിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :