അനുബന്ധ വാര്‍ത്തകള്‍
- നടിയെ ആക്രമിച്ച കേസ്: ദിലീപിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി അന്വേഷണസംഘം, കാവ്യയേയും ചോദ്യം ചെയ്യാന്‍ സാധ്യത
- 'സിനിമയിലെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി'; ആക്രമിക്കപ്പെട്ട നടി 'അമ്മ'യില്‍ നിന്ന് രാജിവെച്ചത് ഇക്കാരണത്താല്‍
- 'ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചന'; അന്ന് ദിലീപിനെ വേദിയിലിരുത്തി മഞ്ജു വാര്യര്‍ പ്രസംഗിച്ചത്, ഒടുവില്‍ ഗൂഢാലോചനയ്ക്ക് ദിലീപ് പിടിയില്‍ !
- കവര്‍ ചിത്രം ദിലീപും കുടുംബവും; 'വനിത'യ്ക്കെതിരെ വിമര്‍ശനം
- 'ദിലീപിന് സെക്സ് റാക്കറ്റുമായി ബന്ധം'; പള്‍സര്‍ സുനിയുടേതെന്ന പേരില്‍ കത്ത് പ്രചരിക്കുന്നു, കത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായി; കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി
നീതിക്കായി പോരാട്ടം തുടരുമെന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായെന്ന് നടി പറഞ്ഞു.
' ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.'