കവര്‍ ചിത്രം ദിലീപും കുടുംബവും; 'വനിത'യ്‌ക്കെതിരെ വിമര്‍ശനം

രേണുക വേണു| Last Modified വെള്ളി, 7 ജനുവരി 2022 (09:12 IST)
നടന്‍ ദിലീപിനെ 'വനിത'യുടെ കവര്‍ ചിത്രമായി നല്‍കിയതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള ആളാണ് ദിലീപ്. ഈ സാഹചര്യത്തില്‍ സ്ത്രീകളുടെ മാഗസിനില്‍ ദിലീപിനെ കവര്‍ ചിത്രമായി നല്‍കിയത് ഉചിതമായ നടപടിയല്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 'വനിത'യുടെ മാതൃസ്ഥാപനമായ മലയാള മനോരമയ്‌ക്കെതിരെയാണ് നിരവധി പ്രമുഖര്‍ അടക്കം രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ലക്കത്തിലാണ് ദിലീപിനേയും ഭാര്യ കാവ്യ മാധവനേയും മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരേയും കവര്‍ചിത്രമാക്കി നല്‍കിയിരിക്കുന്നത്. സ്ത്രീകളുടെ മാഗസിനില്‍ ദിലീപിന്റെ ചിത്രം നല്‍കിയത് ശരിയായില്ലെന്നാണ് സ്ത്രീകള്‍ അടക്കം വിമര്‍ശിച്ചിരിക്കുന്നത്. 'ഒറ്റ പ്രാര്‍ത്ഥന മാത്രം' ദിലീപ് കുടുംബസമേതം എന്ന പേരില്‍ താരകുടുംബത്തിന്റെ എക്സ്‌ക്ലൂസീവ് അഭിമുഖവും വാരികയിലുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :