'ഒരുപാട് പോരാട്ടങ്ങള്‍ക്കും തടസങ്ങള്‍ക്കും ശേഷം എത്തുന്ന വലിയ സന്തോഷം';'കടുവ'യെ കുറിച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (09:09 IST)

'കടുവ' ജൂലൈ 7ന് അതായത് നാളെ മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജും നിര്‍മ്മാതാക്കളും അറിയിച്ചു.എല്ലാ തടസ്സങ്ങളെയും ഭേദിച്ച് എത്തുന്ന തന്റെ സിനിമ നാടന്‍ അടി പടമാണെന്നും നടന്‍ കുറിച്ചു.

'നിങ്ങളുമായി വലിയൊരു സന്തോഷം പങ്ക് വെക്കുന്നു.. ഒരുപാട് പോരാട്ടങ്ങള്‍ക്കും തടസങ്ങള്‍ക്കും ഒടുവില്‍ നിങ്ങളുടെ മുന്‍പിലേക്ക് എത്തുകയാണ് ... ജൂലൈ 7th, വ്യാഴാഴ്ച മുതല്‍ ഷാജി കൈലാസ് സിനിമയിലെ തന്നെ ഡയലോഗ് കടമെടുത്ത് പറയട്ടെ .. ' തൂണ് പിളര്‍ന്നും വരും ' അതാണ് ഈ കടുവ ... കടുവയെ കാണാന്‍ ഇന്ന് തന്നെ ടിക്കറ്റു ബുക്ക് ചെയ്യൂ ..ഒരുപാട് അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നില്ല ... വലിയ തള്ളല്‍ നടത്താന്‍ ഉദ്ദേശിക്കുന്നുമില്ല ...പക്ഷെ ഒരുറപ്പ് ...കടുവ ഒരു പക്കാ മാസ്സ് എന്റര്‍ടൈനറാണ്. സിനിമകള്‍ വിജയിക്കട്ടെ. തീയേറ്ററുകള്‍ ഉണരട്ടെ ജയ് ജയ് കടുവ CENSORED WITH U/A ശേഷം ഭാഗം സ്‌ക്രീനില്‍'-മാജിക് ഫ്രെയിംസ് ടീം കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :