മമ്മൂട്ടിയുടെ പുതിയ സിനിമ ! വരുന്നത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍, ചിത്രീകരണം ജൂലൈ 10ന് ആരംഭിക്കും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (09:06 IST)

ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.ജൂലായ് പത്തിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. 2010 ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിക്കൊപ്പം ബി ഉണ്ണികൃഷ്ണന്‍ ചേരുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട്.

ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തു വരും.ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാകാനാണ് സാധ്യത. മമ്മൂട്ടി പോലീസ് യൂണിഫോമില്‍ എത്തും.ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, സിദ്ദിഖ് തുടങ്ങിയ താരനിര അണിനിരക്കുന്നു.രവീണ ടണ്ടന്‍ ആണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :