റോഷാക്ക് വേറെ ലെവല്‍ പടം, കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല; വെളിപ്പെടുത്തലുമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഗീതി സംഗീത

രേണുക വേണു| Last Modified വ്യാഴം, 19 മെയ് 2022 (13:13 IST)

ഫസ്റ്റ് ലുക്ക് പോസ്റ്ററും സിനിമയുടെ പേരും പുറത്തുവിട്ട സമയത്ത് തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതാണ് 'റോഷാക്ക്'. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ നിസാം ബഷീറാണ് റോഷാക്ക് ഒരുക്കുന്നത്.

റോഷാക്കിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി ഗീതി സംഗീത ഇപ്പോള്‍. മമ്മൂട്ടിക്കൊപ്പം റോഷാക്കില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ഗീതി പറഞ്ഞു.

ഒരൊറ്റ സീനില്‍ മാത്രമാണ് റോഷാക്കില്‍ താന്‍ അഭിനയിച്ചിട്ടുള്ളതെന്നും ആ സീന്‍ മാത്രം മതി സിനിമയുടെ ലെവല്‍ മനസ്സിലാകാനെന്നും താരം പറഞ്ഞു. ' റോഷാക്കില്‍ ഞാന്‍ ഒരു സീനിലേ ഉള്ളൂ. ആ ഒരു സീന്‍ ചെയ്യുമ്പോള്‍ തന്നെ മനസിലായിരുന്നു ആ സിനിമ വേറെ ഒരു ലെവല്‍ സിനിമയായിരിക്കുമെന്ന്. എനിക്കതിനെ കുറിച്ച് കൂടതലൊന്നും അറിയില്ല. അറിയണമെന്നുമില്ല. അത് സര്‍പ്രൈസ് ആയി സ്‌ക്രീനില്‍ കാണാന്‍ ഞാന്‍ വെയ്റ്റ് ചെയ്യുകയാണ്,' ഗീതി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :