രേണുക വേണു|
Last Modified ചൊവ്വ, 16 ഡിസംബര്‍ 2025 (13:38 IST)
സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്.
മതനേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും വിരുന്നില്‍ പങ്കെടുക്കും.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഗോവയിലായതിനാല്‍ വിരുന്നില്‍ പങ്കെടുക്കില്ല. പകരം ലോക്ഭവനില്‍ നടക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും.