അനുബന്ധ വാര്‍ത്തകള്‍
- മലയാളത്തിൻ്റെ പ്രിയ ഗായിക സുജാതയ്ക്ക് അറുപതിൻ്റെ ചെറുപ്പം
- തടിച്ച് ആൻ്റിയായി പോയല്ലോ, അനുഷ്ക ഷെട്ടിയുടെ പുതിയ ലുക്കിന് കീഴിൽ പരിഹാസകമൻ്റുകൾ
- ശരീരം കാണിക്കാനാണോ വസ്ത്രം ധരിക്കുന്നത്, ഭൂമി പട്നേക്കറുടെ പുതിയ ചിത്രങ്ങൾക്ക് കീഴിൽ സൈബർ അക്രമണം
- ഇടവേള ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം, ഡവറയണ്ണനെന്ന വ്ളോഗർ പിടിയിൽ
- ഒഴിവാക്കിയ ഗാനം, 'പൊന്നിയിന്‍ സെല്വന് 1'ലെ വീഡിയോ സോങ്
കേരള മോഡൽ ഇങ്ങനെയാണ്, കേരളത്തിന് അനുകൂലമായി പോസ്റ്റ് പങ്കുവെച്ച എ ആർ റഹ്മാന് നേരെ സൈബർ ആക്രമണം
ദ കേരള സ്റ്റോറി സിനിമാ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടെ കേരളത്തിലെ മതസൗഹാർദ്ദം വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഗീത സംവിധായകൻ എ ആർ റഹ്മാനെതിരെ സൈബർ ആക്രമണം. കേരള സ്റ്റോറിയും റഹ്മാൻ്റെ സ്റ്റോറിയും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും ദിലീപാണ് പിന്നീട് റഹ്മാനായി മാറിയതെന്നും കമൻ്റുകളിൽ പറയുന്നു.
കേരളത്തിലെ ഒരു മുസ്ലീം പള്ളിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് എ ആർ റഹ്മാൻ പങ്കുവെച്ചത്. ഇതും കേരളത്തിലെ മറ്റൊരു കഥയാണ് എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷനായി റഹ്മാൻ കുറിച്ചത്. ഇതിന് പിന്നാലെയാണ് റഹ്മാനെതിരെ സൈബർ ആക്രമണം രൂക്ഷമായത്.