ഹൃദയം തകരുന്നു,എന്നും അപ്പു ആരാധിക സാറിന്റെ ആരാധിക, കുറിപ്പുമായി അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (16:48 IST)

മലയാളി നടി അനുപമ പരമേശ്വരന് പുനീത് രാജ്കുമാറിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായി. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അനുപമ അപ്പു സാറിനെ ഓര്‍ത്തത്.A post shared by Anupama Parameswaran (@anupamaparameswaran96)

'അപ്പു സാര്‍, ശ്രുതി എപ്പോഴും അവളുടെ ഗഗനെ മിസ് ചെയ്യും.
എന്നാല്‍ ലോകത്തിലെ ഏറ്റവും അര്‍പ്പണബോധമുള്ള, സ്നേഹമുള്ള, എളിമയുള്ള, ദയയുള്ള ഒരു മനുഷ്യനെയാണ് അനുപമ മിസ് ചെയ്യാന്‍ പോകുന്നത്. നിങ്ങളുടെ പുഞ്ചിരി എങ്ങനെ മറക്കാന്‍ കഴിയും അപ്പു സാര്‍.

നിങ്ങളുടെ ഊഷ്മളമായ ആലിംഗനം എനിക്ക് എങ്ങനെ ലഭിക്കാതിരിക്കും സാര്‍.ഹൃദയം തകരുന്നു.ആഴത്തില്‍ തകര്‍ന്നു.ഇത് വിശ്വസിക്കുവാന്‍ ഇപ്പോഴും പാടുപെടുന്നു.നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പ്രാര്‍ത്ഥനകള്‍.എന്നും ഒരു അപ്പു ആരാധിക..'- അനുപമ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :