1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anupama parameswaran

പഴയ ചുരുണ്ട മുടിക്കാരിയെ ഓര്‍മ്മയില്ലേ ? മേരിയുടെ 7 വര്‍ഷങ്ങള്‍, ഓര്‍മ്മകളില്‍ അനുപമ പരമേശ്വരന്‍

Anupama parameswaran
പ്രേമം സിനിമയിലെ പഴയ ചുരുണ്ട മുടിക്കാരിയെ ഓര്‍മ്മയില്ലേ ?മേരിയായി എത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിക്കഴിഞ്ഞു അനുപമ പരമേശ്വരന്‍. മലയാളത്തില്‍ പുറമെ അന്യഭാഷകളിലാണ് താരത്തിന് തിരക്ക് കൂടുതല്‍.
 
പ്രേമം സിനിമയുടെ ഓര്‍മ്മകളിലാണ് അനുപമ. ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട സിനിമയിലെ മേരയുടെ ചിത്രങ്ങള്‍ ഓരോന്നായി നടി പങ്കുവെച്ചിരുന്നു.
 അല്‍ഫോണ്‍സ് പുത്രന്റെ 'പ്രേമം' ത്തിലൂടെയാണ് അനുപമ വരവ് അറിയിച്ചത്.
മലയാള സിനിമയില്‍ കുറച്ച് വേഷങ്ങളെ അനുപമ ചെയ്തിട്ടുള്ളു. 'ജോമോന്റെ സുവിശേഷങ്ങള്‍', 'മണിയറയിലെ അശോകന്‍' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
ദുല്‍ഖറിന്റെ 'കുറുപ്പി'ല്‍ അതിഥി വേഷത്തില്‍ നടി എത്തിയിരുന്നു.
 
 
 

 
അടുത്ത ലേഖനം
മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ. അന്തരിച്ചു