ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അനുപമ പരമേശ്വരന് എത്ര വയസ്സുണ്ട് ? നടിക്ക് ആശംസകളുമായി ആരാധകര്‍
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 18 ഫെബ്രുവരി 2022 (11:50 IST)
തെന്നിന്ത്യന്‍ സിനിമാതാരം അനുപമ പരമേശ്വരന് ഇന്ന് പിറന്നാള്‍. ആരാധകരും സുഹൃത്തുക്കളും താരത്തിന് രാവിലെ മുതലേ ആശംസകളുമായി എത്തി.18 ഫെബ്രുവരി 1996 ജനിച്ച നടിയുടെ 26-ാം ജന്മദിനമാണ് ഇന്ന്.
2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം ചിത്രത്തിലൂടെ വരവറിയിച്ചു.മേരി എന്ന കഥാപാത്രത്തിന്റെ പേരിലായിരുന്നു താരം പിന്നീട് അറിയപ്പെട്ടത്.തെലുങ്കിലും തമിഴിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ അഭിനയിച്ചതിനേക്കാള്‍ അന്യഭാഷാ ചിത്രങ്ങളാണ് അനുപമ ചെയ്തത്.
അനുപമ പരമേശ്വരന്റെ റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് 'റൗഡി ബോയ്സ്'.ആഷിഷ് റെഡ്ഡിയാണ് നായകന്‍.
കോട്ടയം സി.എം.എസ്. കോളേജില്‍ ബി.എ. ലിറ്റെറേച്ചര്‍ കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം അനുപമ പഠിച്ചു.